ലാലേട്ടനോടുള്ള ഇഷ്ട്ടംകൂടി, മലയാളം പഠിച്ചു രണ്ടാംക്ലാസ്സുകാരന്‍..!!

ലാലേട്ടനോടുള്ള ഇഷ്ട്ടംകൂടി, മലയാളം പഠിച്ചു രണ്ടാംക്ലാസ്സുകാരന്‍..!!

February 28, 2018 0 By admin

മംഗളൂരുവിലെ സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന രാധാകൃഷ്ണന്റെ ഇളയമകന്‍ ആദിത് കൃഷ്ണയാണ് താരം. ലാലേട്ടനോടുള്ള ആരാധനമൂത്ത്, ലാലേട്ടന്‍ സിനിമകളുടെ പേര് വായിക്കാനായി മലയാളം വരെ പഠിച്ചു ഈ രണ്ടാം ക്ലാസ്സുകാരന്‍. ഒപ്പം ആണ് ആദ്യം കണ്ട സിനിമ. പിന്നെ പുലിമുരുകനും മുന്തിരിവള്ളികളും കണ്ടതോടെ കടുത്ത ആരാധകനായി.

ടിവിയില്‍ വരുന്ന ലാലാ സിനിമകള്‍ എല്ലാം കാണും. ഭാഷ പ്രശ്നമായതോടെ മലയാളം പഠിക്കണമെന്ന വാശിയായി. ഗൂഗിളില്‍ പേര് തിരഞ്ഞു അതിന്‍റെ മലയാളം പോസ്റ്റര്‍ കണ്ടെത്തി, സിനിമയുടെ പേര് എഴുതി പഠിച്ചാണ് ആദിത് മലയാളം എഴുതാനും വായിക്കാനും പഠിച്ചത്‌.

മോഹന്‍ലാല്‍ സിനിമകള്‍ പുറത്തിറങ്ങിയ തീയ്യതിയും വര്‍ഷവും പഠിക്കലാണ് ഇപ്പോള്‍ ആദിത്തിന്‍റെ ഹോബി.