മോഹൻലാൽ തന്റെ എക്കാലത്തേയും പ്രിയപ്പെട്ട നടൻ: മോഹൻലാലിനൊപ്പം അഭിനയിക്കാൻ സാധിച്ച സഹോദരനെ കുറിച്ചോർത്തു അഭിമാനം; കാർത്തി..!

മോഹൻലാൽ തന്റെ എക്കാലത്തേയും പ്രിയപ്പെട്ട നടൻ: മോഹൻലാലിനൊപ്പം അഭിനയിക്കാൻ സാധിച്ച സഹോദരനെ കുറിച്ചോർത്തു അഭിമാനം; കാർത്തി..!

July 22, 2019 0 By admin

കഴിഞ്ഞ ദിവസം നടന്ന കാപ്പാൻ ഓഡിയോ ലോഞ്ചിൽ കംപ്ലീറ്റ് ആക്ടർ മോഹൻലാലിനും നടിപ്പിൻ നായകൻ സൂര്യക്കും ഒപ്പം തലൈവർ രജനികാന്ത്, ശങ്കർ, ആര്യ, സായ്‌യേഷ്‌ എന്നിവരും സൂര്യയുടെ അനുജനും പ്രശസ്ത നടനുമായ കാർത്തിയും പങ്കെടുത്തിരുന്നു. ഓഡിയോ ലോഞ്ചിൽ സംസാരിച്ച കാർത്തി പറഞ്ഞത് മോഹൻലാൽ തന്റെ എക്കാലത്തേയും പ്രീയപ്പെട്ട നടൻ ആണെന്നും മോഹൻലാലിനൊപ്പം അഭിനയിക്കാൻ സാധിച്ച തന്റെ സഹോദരനെ കുറിച്ചോർത്തു അഭിമാനം ആണെന്നുമാണ്. താൻ ഒരു മോഹൻലാൽ ആരാധകൻ ആണെന്ന് ഇതിനു മുൻപും പല തവണ കാർത്തി തുറന്നു പറഞ്ഞിട്ടുണ്ട്. സ്ഫടികം ആണ് തന്റെ ഇഷ്ട മോഹൻലാൽ ചിത്രം എന്നും ഒരിക്കൽ കാർത്തി പറഞ്ഞിരുന്നു.

പ്രശസ്ത സംവിധായകൻ കെ വി ആനന്ദ് അണിയിച്ചൊരുക്കിയ കാപ്പാൻ ലൈക്ക പ്രൊഡക്ഷൻസ് ആണ് നിർമ്മിച്ചത്. ഈ ബിഗ് ബജറ്റ് ചിത്രത്തിൽ ഇന്ത്യൻ പ്രധാന മന്ത്രി ആയി മോഹൻലാലും അദ്ദേഹത്തിന്റെ അംഗ രക്ഷകനായ എൻ എസ് ജി കമാൻഡോ ആയി സൂര്യയും അഭിനയിക്കുന്നു. ആര്യ, ബൊമൻ ഇറാനി, സമുദ്രക്കനി, സായ്‌യേഷ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകർന്നത് ഹാരിസ് ജയരാജ് ആണ്. അയൻ, മാട്രാൻ എന്നീ ചിത്രങ്ങൾ സൂര്യയെ നായകനാക്കി ഒരുക്കിയ കെ വി ആനന്ദ് ഒട്ടേറെ സൂപ്പർ ഹിറ്റുകൾ തമിഴിൽ ഒരുക്കിയ സംവിധായകൻ ആണ്. വരുന്ന ഓഗസ്റ്റ് മാസത്തിൽ ആണ് കാപ്പാൻ റിലീസ് ചെയ്യാൻ ഉദ്ദേശിക്കുന്നത്.