മോഹൻലാൽ- സൂര്യ ചിത്രം ‘കാപ്പാൻ’ ട്രെയിലർ പുറത്തിറങ്ങി..!!

മോഹൻലാൽ- സൂര്യ ചിത്രം ‘കാപ്പാൻ’ ട്രെയിലർ പുറത്തിറങ്ങി..!!

September 4, 2019 0 By admin

സൂര്യയ്‌ക്കൊപ്പം മോഹന്‍ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് ചിത്രം ‘കാപ്പാന്റെ’ ട്രെയ്‌ലർ പുറത്തിറങ്ങി. ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ സെപ്റ്റംബര്‍ 20നു ചിത്രമെത്തും. കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ റോളിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ഒരു എന്‍എസ്ജി കമാന്‍ഡോ കഥാപാത്രമായി സൂര്യയും എത്തുന്നു. ബൊമാന്‍ ഇറാനി, ആര്യ, സയ്യേഷ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹാരിസ് ജയരാജ് ആണ് സംഗീതം. ‘അയന്‍’, ‘മാട്രാന്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സൂര്യയും കെ വി ആനന്ദും ഒന്നിക്കുന്ന ചിത്രമാണ് ‘കാപ്പാന്‍’.