ലാലേട്ടൻ്റെ മാർഗംകളിയുമായി ഇട്ടിമാണിയിലെ ആദ്യ ഗാനം പുറത്തിറങ്ങി..!!

ലാലേട്ടൻ്റെ മാർഗംകളിയുമായി ഇട്ടിമാണിയിലെ ആദ്യ ഗാനം പുറത്തിറങ്ങി..!!

September 1, 2019 0 By admin

ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാല്‍ ചിത്രമാണ് ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’. ചിത്രത്തിലെ ‘കുഞ്ഞാടെ നിന്റെ മനസ്സിൽ’ എന്ന ഗാനം യൂട്യൂബിൽ റിലീസ് ചെയ്തു. സന്തോഷ് വർമയുെട വരികൾക്ക് 4 മ്യൂസിക്സിന്റെതാണു സംഗീതം. ശങ്കർ മഹാദേവൻ, ബിബി മാത്യൂ ഫോർ മ്യൂസിക്സ്, സുൽഫിക്ക്, ദേവിക സൂര്യപ്രകാശ്, വൃന്ദ ഷമീക് ഘോഷ്, ഹരിത ബാലകൃഷ്ണൻ എന്നിവരാണു ഗാനം ആലപിച്ചിരിക്കുന്നത്. മോഹൻലാലിന്റെയും സംഘത്തിന്റെയും മാർഗംകളിയാണു ഗാനത്തിന്റെ ഹൈലൈറ്റ്. മിലി എന്റർ ടെയ്നറായാണു ചിത്രം എത്തുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമാണം. ഓണത്തിന് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന തിയറ്ററിലെത്തും.