ഇത്തിക്കരപക്കിയായി മോഹന്‍ലാല്‍, മനോഹരമായ രൂപമൊരുക്കി കലാകാരന്‍..!!

ഇത്തിക്കരപക്കിയായി മോഹന്‍ലാല്‍, മനോഹരമായ രൂപമൊരുക്കി കലാകാരന്‍..!!

February 12, 2018 0 By admin

ഗോഗുലം ഗോപാലന്‍ നിര്‍മ്മിച്ച് റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണി എന്ന സിനിമയില്‍ കൊച്ചുണ്ണിയായി നിവിന്‍ പോളി എത്തുമ്പോള്‍ കൊച്ചുണ്ണിയുടെ ഉറ്റസുഹൃത്തായ പക്കിയാകുന്നത് നമ്മുടെ ലാലേട്ടനും.. ഇരുപത് മിനിറ്റോളം ദൈര്‍ഘ്യമുള്ള കഥാപാത്രമാണെങ്കിലും ഇത്തിക്കരപക്കിയായി ലാലേട്ടന്‍ എത്തുമ്പോള്‍ അതൊരു ഒന്നൊന്നര വരവായിരിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല…
ലാലേട്ടന്‍ പക്കിയായാല്‍ എങ്ങനെയുണ്ടാകുമെന്ന് നിജുകുമാര്‍ എന്ന കലാകാരന്‍ അദ്ദേഹത്തിന്റെ ഭാവനയില്‍ പേന കൊണ്ടു വരച്ചതാണിത്. ഇതിനു മുന്‍പും പല ചിത്രങ്ങളും ഇങ്ങനെ ഭാവനയില്‍ നിജുകുമാര്‍ വരച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ വായിക്കാം :

‘കുട്ടിക്കാലത്തുതന്നെ മോഹൻലാലിനോടു പ്രത്യേകമായി ഒരിഷ്‌ടം ഉണ്ടായിരുന്നു. നാലു വയസുള്ളപ്പോൾ വീട്ടുകാരോടൊപ്പം തിയറ്ററിൽ പോയി അദ്ദേഹത്തിന്റെ കടത്തനാടൻ അമ്പാടി കണ്ടത് ഇന്നും ഓർമയിലുണ്ട്. അന്നു മുതൽ വലിയ ഇഷ്‌ടമാണ്. എന്നെങ്കിലും നേരിൽ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു..’ മോഹൻലാൽ ഉൾപ്പെടെയുള്ള താരങ്ങളുടെ വ്യത്യസ്തതയുള്ള പോർട്രെയിറ്റ് പെയിന്റിംഗുകൾ വരച്ചു ശ്രദ്ധേയനായ ആർട്ടിസ്റ്റ് വെഞ്ഞാറമൂട് നിജുകുമാറിനു വര തന്നെ ജീവിതം, അതു തന്നെ പ്രഫഷൻ.