ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പ്രണയാർദ്രമായ ഗാനത്തിൻ്റെ വീഡിയോ പുറത്തിറങ്ങി..!!

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പ്രണയാർദ്രമായ ഗാനത്തിൻ്റെ വീഡിയോ പുറത്തിറങ്ങി..!!

January 29, 2019 0 By admin

ഇരുപത്തിയൊന്നാം നൂറ്റാണ്ട് തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. രാമലീലക്ക് ശേഷം അരുൺ ഗോപി സംവിധാനം നിർവഹിച്ച ചിത്രം, ആദിക്ക് ശേഷം പ്രണവ് മോഹൻലാൽ നായകനായ ചിത്രം എന്നിങ്ങനെ ഒട്ടനവധി പ്രത്യേകതകളുമായാണ് ചിത്രം റിലീസിനെത്തിയത്. പുലിമുരുഗൻ, രാമലീല എന്നീ വമ്പൻ സൂപ്പർഹിറ്റുകൾക്ക് ശേഷം ടോമിച്ചൻ മുളകുപാടം നിർമ്മിച്ച ചിത്രം കൂടിയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. ചിത്രത്തിലെ മികച്ച ഗാനങ്ങളിലൊന്നായ പ്രണവ് മോഹൻലാൽ, സായ ഡേവിഡ് എന്നിവരുടെ കെമിസ്ട്രി മനസിലാക്കി തരുന്ന ‘ഇന്ദിന്ദിരങ്ങൾ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ഒഫീഷ്യൽ വീഡിയോ പുറത്തിറങ്ങി.