‘ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം മോഹന്‍ലാലിനെ കണ്ടു’ ലാലേട്ടനെ നേരിട്ടുകണ്ട  ഇയാൻ  ഹ്യു മിന്റെ വാക്കുകൾ…!!

‘ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം മോഹന്‍ലാലിനെ കണ്ടു’ ലാലേട്ടനെ നേരിട്ടുകണ്ട ഇയാൻ ഹ്യു മിന്റെ വാക്കുകൾ…!!

March 28, 2018 0 By admin

മലയാളികള്‍ ഒരുപോലെ ഇഷ്ടപ്പെട്ടുന്ന ലാലേട്ടനും ഹ്യൂമേട്ടനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കിടയിലെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. കേരള ബ്ലാസ്‌റ്റേഴ്‌സ് താരമായ ഇയാന്‍ ഹ്യൂം മോഹന്‍ലാലിനെ കണ്ടതിനെക്കുറിച്ച് പോസ്റ്റ് ചെയ്ത കുറിപ്പും ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം മോഹന്‍ലാലിനെ കണ്ടു, അദ്ദേഹത്തെ കാണാന്‍ സാധിച്ചതില്‍ താന്‍ അതീവ സന്തോഷവാനാണെന്നായിരുന്നു ഹ്യൂമേട്ടന്‍ കുറിച്ചത്.

ഒടിയൻ ഷൂട്ടിങ്ങിന്റെ ഭാഗമായി അതിരപ്പിള്ളിയിൽ ആണ് മോഹൻലാൽ ഇപ്പോൾ . ചിത്രത്തിൻറെ ഷൂട്ടിംഗ് ഇനിയും ഏകദേശം ഒരു മാസത്തോളം നീളും . കഴിഞ്ഞ ദിവസം ലൂസിഫർ എന്ന ചിത്രത്തിന്റെ അവസാനവട്ട ചർച്ചകൾ ഇവിടെ നടന്നിരുന്നു. ചിത്രത്തിൻറെ സംവിധായകനായ പ്രിത്വിരാജ്, സ്ക്രിപ്റ്റ് റൈറ്റർ മുരളി ഗോപി എന്നിവർ ഒരുമിച്ചാണ് മോഹൻലാലിനെ കണ്ടത് . ചിത്രം ജൂണിൽ ആരംഭിക്കും .