“എനിക്കിനി ചത്താലും വേണ്ടൂലാ.. എന്റെ മോനെ കണ്ടല്ലോ..”

“എനിക്കിനി ചത്താലും വേണ്ടൂലാ.. എന്റെ മോനെ കണ്ടല്ലോ..”

March 7, 2018 0 By admin

മോഹന്‍ലാലിനു ഉള്ള ആരാധകരുടെ എണ്ണം എടുത്താല്‍ അതില്‍ പ്രായം അളന്നു നോക്കാന്‍ പറ്റില്ല. ചെറിയ കുട്ടികള്‍ മുതല്‍ 90 വയസായ പ്രായമായവര്‍ വരെ ഉണ്ട് ആ കൂട്ടത്തില്‍. അത് പലപ്പോഴും നമ്മള്‍ കണ്ടിട്ടുള്ളതാണ്. അങ്ങനെ ഒരു അമ്മൂമ്മയുടെ വാര്‍ത്തയാണ് ഇന്നലെ ഒടിയന്‍ എന്ന ചിത്രത്തിന്‍റെ അസിസ്സ്ടന്റ്റ് ഡയറക്ടര്‍ ആയ ആര്‍ദ്ര നമ്പ്യാര്‍ തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചത്.

“കഴിഞ്ഞ ഷെഡ്യൂൾ ഇൽ ഒടിയൻ മാണിക്യനെ ഒരു നോക്ക് കാണാൻ വന്ന്, തിരക്കിൽ പെട്ട് പോയ ഹതഭാഗ്യ..!! ലാൽ നെ ഒന്ന് കണ്ടാൽ മതി ന്ന് സങ്കടം പറഞ്ഞ വല്യമ്മ..!!

ഇന്ന്, മാസങ്ങൾക്കിപ്പുറം അമ്മാമ്മയുടെ ആഗ്രഹം സാധിപ്പിച്ചു കൊടുത്തപ്പോൾ, ലാൽ സർ ന്റെ കവിളിൽ തൊട്ട് അവർ പറഞ്ഞു, “എനിക്കിനി ചത്താലും വേണ്ടൂലാ.. എന്റെ മോനെ കണ്ടല്ലോ..” ന്ന്.. സർ നു നന്മകൾ നേർന്നപ്പോൾ അവർ കരയുന്നുണ്ടായിരുന്നു..!!”