മക്കളെ ഒരു ജിന്നിനെ ഋഷികേശിൽവെച്ച് അവിചാരിതമായി കണ്ടുമുട്ടി…

മക്കളെ ഒരു ജിന്നിനെ ഋഷികേശിൽവെച്ച് അവിചാരിതമായി കണ്ടുമുട്ടി…

February 8, 2018 0 By admin

പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനായ ചിത്രം ‘ആദി’ മികച്ച അഭിപ്രായവുമായി തിയേറ്റില്‍ ഓടിക്കോണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ റിലീസിന് തലേ ദിവസമായിരുന്നു പ്രണവ് ഹിമാലയത്തിലേക്ക് പോയത്. ചിത്രത്തിന്റെ വിജയം ആഘോഷിക്കാന്‍ പ്രണവ് ഇതുവരെ എത്തിയിട്ടില്ല. ഇതിനിടയില്‍ ഒരു ആരാധകന്‍ ഋഷികേശില്‍ വച്ചു പ്രണവിനെ കണ്ടുമുട്ടുകയായിരുന്നു.. മക്കളെ ഒരു ജിന്നിനെ ഋഷികേശില്‍ വച്ചു കണ്ടുമുട്ടി നമ്മുടെ പ്രണവ് മോഹന്‍ലാലിനെ എന്ന് ആരാധകന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു. ഋഷികേശില്‍ വച്ചാണു പ്രണവിനെ കണ്ടുമുട്ടിയത്. ജിബിന്‍ ജൊസഫ് എന്ന ആരാധകനാണ് ഫേസ്ബുക്കില്‍ ചിത്രങ്ങളടക്കം പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.