ലാലേട്ടനു വേണ്ടി 26 വര്‍ഷമായി കാത്തുസൂക്ഷിച്ചു വച്ചിരിക്കുന്ന നിധി..!!!

ലാലേട്ടനു വേണ്ടി 26 വര്‍ഷമായി കാത്തുസൂക്ഷിച്ചു വച്ചിരിക്കുന്ന നിധി..!!!

February 17, 2018 0 By admin

മലയാള സിനിമയിൽ മാത്രമല്ല ദക്ഷിണേന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും അധികം ആരാധകർ ഉള്ള നടൻമാരിൽ ഒരാൾ ആണ് മോഹൻലാൽ. ഒരുപക്ഷെ കേരളത്തിൽ ഏറ്റവും അധികം ഡൈ ഹാർഡ് ആരാധകർ ഉള്ള നടനും മോഹൻലാൽ തന്നെയാണ് എന്ന് പറയാം. കേരളത്തിലും കേരളത്തിന് പുറത്തും ഇന്ത്യക്കു വെളിയിലും പോലും മോഹൻലാൽ ചിത്രങ്ങൾക്ക് ലഭിക്കുന്ന മാർക്കറ്റ് വേറെ ഒരു മലയാള നടനും സ്വപ്നം പോലും കാണാൻ പറ്റുന്നതിനും അപ്പുറമാണ് എന്നത് അദ്ദേഹത്തിന്റെ അവിശ്വസനീയമായ ആരാധക വൃന്ദത്തിന്റെ ശക്തിയുടെ തെളിവാണ്. അങ്ങനെ മോഹൻലാലിൻറെ കടുത്ത ആരാധകരിൽ ഒരാളാണ് ഇപ്പോൾ ഖത്തറിൽ ജോലി ചെയ്യുന്ന മലയാളിയായ സഫീർ അഹമ്മദ്. ഖത്തർ ലാൽ കെയർ ലെ ഒരംഗമായ സഫീർ ഇരുപത്താറു വർഷമായി തന്റെ പ്രീയപ്പെട്ട ലാലേട്ടന് ഒരു സമ്മാനവുമായി കാത്തിരിക്കുകയാണ്.

1991 ഇൽ റിലീസ് ചെയ്ത ഭരതം എന്ന ചിത്രത്തിലെ പ്രകടനത്തിന് ആണ് മോഹൻലാലിന് മികച്ച നടനുള്ള ആദ്യത്തെ ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. അതിനു മുൻപേ കിരീടത്തിനു മികച്ച നടനുള്ള സ്പെഷ്യൽ ജൂറി പുരസ്കാരവും മോഹൻലാലിന് ലഭിച്ചിരുന്നു എങ്കിലും , മികച്ച നടനുള്ള ഭരത് അവാർഡ് ലഭിച്ചത് ഭരതത്തിലെ പെർഫോമൻസിനാണ്. മോഹൻലാലിന് ദേശീയ അവാർഡ് ലഭിച്ച വാർത്ത വന്നത് 1992 ഏപ്രിൽ എട്ടിനുള്ള പത്രങ്ങളിൽ ആണ്. അന്ന് പി ഡി സി വിദ്യാർത്ഥി ആയിരുന്ന സഫീർ ഒരു കൗതുകത്തിനു അന്നത്തെ ആ വാർത്ത വന്ന മനോരമ പേപ്പർ സൂക്ഷിച്ചു വെച്ചു.

ഇപ്പോൾ ഈ ഇരുപത്തിയാറാം വർഷവും ഒരു കേടുപാടും കൂടാതെ ആ പേപ്പർ സഫീറിന്റെ കയ്യിൽ ഉണ്ട്. ഈ പേപ്പറിന്റെ ഹാർഡ് കോപ്പി ഇപ്പോൾ സഫീറിന്റെ കയ്യിലും മനോരമയുടെ ആർകീവിലും മാത്രമേ കാണു. ഇനിയൊരിക്കൽ മോഹൻലാലിനെ നേരിട്ട് കാണുമ്പോൾ ഈ പേപ്പർ അദ്ദേഹത്തെ കാണിക്കണം എന്നാണ് സഫീറിന്റെ ആഗ്രഹം. കഴിഞ്ഞ ദിവസം പ്രണവ് മോഹൻലാൽ ചിത്രം ആദിയുടെ ഖത്തറിലെ ഫാൻസ്‌ ഷോക്ക് വന്നപ്പോൾ സഫീർ ഈ പേപ്പർ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനെ കാണിച്ചിരുന്നു.

ലാലേട്ടനെ മുന്‍പ് നേരില്‍ കണ്ടിട്ടുണ്ടെങ്കിലും ഈ ഒരു നിധി അദ്ദേഹത്തെ കാണിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. വൈകാതെ തന്നെ ലാലേട്ടനെയും ഇത് കാണിക്കാൻ പറ്റുമെന്നാണ് സഫീറിന്റെ വിശ്വാസം.