തൂവാനത്തുമ്പികളിലെ ജയകൃഷ്ണന്‍റെ സ്ഥാനത്ത് മറ്റൊരാളെ സങ്കല്‍പ്പിക്കാന്‍ ആകില്ല – ഫഹദ് ഫാസില്‍

തൂവാനത്തുമ്പികളിലെ ജയകൃഷ്ണന്‍റെ സ്ഥാനത്ത് മറ്റൊരാളെ സങ്കല്‍പ്പിക്കാന്‍ ആകില്ല – ഫഹദ് ഫാസില്‍

May 4, 2018 0 By admin

ഫ്ലാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് ഫഹധ് ലാലേട്ടനെക്കുറിച്ച് പറഞ്ഞത്.
മോഹന്‍ലാല്‍ എന്ന നടനെ നമ്മുക്ക് ക്യാമറക്ക് മുന്നില്‍ കാണാനാകില്‌, ആ കഥാപാത്രമായി അദ്ദേഹം മാറും. ഹൃദയത്തില്‍ നിന്നു വരുന്നു എന്ന വിശേഷണം ഏറ്റവും ശരിക്കും യോജിക്കുന്ന അഭിനേതാവ്. റെഡ് വെെനില്‍ എനിക്കും ലാലേട്ടനും കോമ്പിനേഷന്‍ സീന്‍സ് അധികം ഉണ്ടായിരുന്നില്ല.

പക്ഷേ ഷോട്ടിന് റെഡിയാകുമ്പോള്‍ നമ്മുക്കും വല്ലാത്ത ആത്മവിശ്വാസം നല്‍കുന്ന സ്വഭാവമാണ് അദ്ദേഹത്തിന്‍റേത്. വലിയൊരു താരമാണ് മുന്നില്‍ നില്‍ക്കുന്നതെന്ന ടെന്‍ഷനോ പേടിയോ ഉണ്ടാവില്ല.

എത്ര അനായസമായാണ് അദ്ദേഹം കഥാപാത്രമായി മാറുന്നതെന്ന് കണ്ടു പഠിക്കേണ്ട കാര്യമാണ്. അദ്ദേഹത്തിന്‍റെ തൂവാനത്തുമ്പികള്‍, നോക്കെത്താ ദൂരത്ത് കണ്ണും നട്ട് തുടങ്ങിയ ചിത്രങ്ങള്‍ എത്ര കണ്ടാലും മതിവരില്ല. തൂവാനത്തുമ്പികളിലെ ജയകൃഷ്ണന്‍റെ സ്ഥാനത്ത് മറ്റൊരാളെ സങ്കല്‍പ്പിക്കാന്‍ ആകുന്നില്ല.