ലാലേട്ടന് കാലിക്കറ്റ് സർവകലാശാലയുടെ ഡി ലിറ്റ് ബഹുമതി..!!

ലാലേട്ടന് കാലിക്കറ്റ് സർവകലാശാലയുടെ ഡി ലിറ്റ് ബഹുമതി..!!

February 5, 2018 0 By admin

നാല്പതോളം വർഷമായി മലയാളികളുടെ അഭിമാനമായി നിലകൊള്ളുന്ന ചലച്ചിത്ര ഇതിഹാസം മോഹൻലാലിനെ തേടി വീണ്ടും അംഗീകാരങ്ങൾ. അഞ്ചു ദേശീയ പുരസ്‍കാരവും വിവിധ ഭാഷകളിൽ ആയി പത്തോളം സംസ്ഥാന പുരസ്കാരങ്ങളും പദ്മശ്രീയും ലെഫ്റ്റനന്റ് കേണൽ പദവിയും ഹോണററി തയ്‌ക്കൊണ്ടോ ബ്ലാക്ക് ബെൽറ്റും എണ്ണിയാൽ ഒടുങ്ങാത്ത മറ്റു അവാർഡുകളും കരസ്ഥമാക്കിയ മോഹൻലാലിനെ തേടി ഇപ്പോഴിതാ തന്റെ രണ്ടാമത്തെ ഡി ലിറ്റ് ബഹുമതിയും എത്തിയിരിക്കുന്നു. കാലിക്കറ്റ് സർവകലാശാലയാണ് മോഹൻലാലിന് ഡി ലിറ്റ് നൽകി ആദരിച്ചത്. ഇന്ന് കാലിക്കറ്റ് സർവകലാശാലയിൽ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ വെച്ച് മോഹൻലാലിന് ഡി ലൈറ്റ് ബഹുമതി നൽകി ആദരിച്ചു.

മാനുഷിക മൂല്യങ്ങള്‍ ഊന്നിയുള്ള മോഹന്‍ലാലിന്റെ ശൈലി കാലിക്കറ്റ് സർവകലാശാല ഏറെ മതിപ്പോടെയാണ് കാണുന്നത് എന്നും അവയവദാന സന്നദ്ധത പ്രകടിപ്പിച്ചതിലൂടെ യുവജനങ്ങള്‍ക്ക് അദ്ദേഹം നല്ലൊരു മാതൃകയാകുന്നു എന്നും കാലിക്കറ്റ് വൈസ് ചാൻസിലർ പറയുന്നു. അമ്മമാരുടെ സംരക്ഷണത്തിനായി തുടങ്ങിയ ഒരു പദ്ധതിയുടെ ഗുഡ്‌വില്‍ അംബാസഡറാവാന്‍ മോഹൻലാൽ കാണിച്ച സന്നദ്ധതയും അവശര്‍ക്കും വൃദ്ധര്‍ക്കുമായി മോഹൻലാൽ തന്റെ ഫാന്‍സ് ക്ലബുകളുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പദ്ധതികളും ഒരുപാട് അഭിനന്ദിക്കപ്പെടേണ്ടതാണെന്നു കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസിലർ പറയുന്നു.