ലാലേട്ടന്റെ വില്ലനായി ദിലീഷ് പോത്തന്‍ നീരാളിയില്‍..!!

ലാലേട്ടന്റെ വില്ലനായി ദിലീഷ് പോത്തന്‍ നീരാളിയില്‍..!!

April 5, 2018 0 By admin

ബോളിവുഡ് സംവിധായകനായ അജോയ് വർമ്മ സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ നീരാളി. മോഹൻലാൽ, പാർവ്വതി നായർ, നദിയ മൊയ്തു എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂൺഷോട്ട് എൻറർടെയിൻമെൻറിൻറെ ബാനറിൽ സന്തോഷ് ടി. കുരുവിള നിർമ്മിക്കുന്ന ഈ ചിത്രത്തിൻറെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് സാജു തോമസാണ്. ചിത്രം ജൂണില്‍ തീയേറ്ററുകളിലെത്തുന്നു. ചിത്രത്തില്‍ മോഹന്‍ലാല്‍ ഒരു ഗാനവും ആലപിച്ചിട്ടുണ്ട്. ദിലീഷ് പോത്തന്‍ ആണ് മോഹന്‍ലാലിന്‍റെ വില്ലനായി എത്തുന്നത് എന്നാണ് പുതിയ വെളിപ്പെടുത്തല്‍.