‘ഒടിയന്‍’ ലൊക്കേഷനില്‍ ആഘോഷങ്ങളുടെ പെരുമഴ..!!

‘ഒടിയന്‍’ ലൊക്കേഷനില്‍ ആഘോഷങ്ങളുടെ പെരുമഴ..!!

March 30, 2018 0 By admin

ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ്‌ ഒടിയന്‍. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ചിത്രത്തെക്കുറിച്ച് ഓരോ ദിവസവും പുതിയ പുതിയ വാര്‍ത്തകള്‍ ആണ് വരുന്നത്. ചിത്രത്തിന്‍റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളും വരുനുണ്ട്. മോഹന്‍ലാലിനു ട്വിറ്റെറില്‍ 50 ലക്ഷം ഫോലോവേര്സ് ആയതിന്റെ ആഘോഷവും, ഡാന്‍സ് മാസ്റ്റര്‍ പ്രസാന്നയുടെ പിറന്നാള്‍ ആഘോഷവും ലൊക്കേഷനില്‍ ഈ ദിവസങ്ങളില്‍ നടന്നു.

ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള താരമാണ് മോഹന്‍ലാല്‍. യുവതാരങ്ങളെ പോലും ബഹുദൂരം പിന്നിലാക്കിയാണ് മോഹന്‍ലാല്‍ മുന്നേറുന്നത്. ഈ അപൂര്‍വ്വ നേട്ടം കേക്ക് മുറിച്ചാണ് മോഹന്‍ലാല്‍ ആഘോഷിച്ചത്. ഒടിയന്‍ സിനിമയുടെ ലൊക്കേഷനിലായിരുന്നു ആഘോഷം. മോഹന്‍ലാലിന് പുറമെ ഒടിയന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍, ആക്ഷന്‍ കോറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്ന്‍ തുടങ്ങിയവരും ചിത്രത്തിലെ മറ്റ് താരങ്ങളും ആഘോഷത്തില്‍ പങ്കെടുത്തു.