ബിഗ്‌ ബോസ്സ് അവതാരകനായി ലാലേട്ടന്‍..!! ഒരുങ്ങുന്നത് വമ്പന്‍ ലോഞ്ച്..!!

ബിഗ്‌ ബോസ്സ് അവതാരകനായി ലാലേട്ടന്‍..!! ഒരുങ്ങുന്നത് വമ്പന്‍ ലോഞ്ച്..!!

April 23, 2018 0 By admin

ലോകം നിറയെ ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ്‌ ബോസ്സ്. ഹിന്ദിയില്‍ സല്‍മാന്‍ ഖാനും, തമിഴില്‍ ഉലകനായകന്‍ കമല്‍ഹസ്സനും, തെലുങ്കില്‍ ജൂനിയര്‍ എന്‍ടിആറും, കന്നടയില്‍ കിച്ചാ സുദീപുമാണ് ഇതുവരെ ഈ റിയാലിറ്റി ഷോക്ക് അവതാരകരായി എത്തിയിട്ടുള്ളത്. ഈ ഷോ മലയാളത്തിലേക്ക് എത്തുമ്പോള്‍ അവതാരകനായെത്തുന്നത് മലയാളികളുടെ സ്വന്തം ലാലേട്ടനാണ്. വമ്പന്‍ ലോഞ്ചിംഗ് ആണ് ലാലേട്ടന്റെ വരവിനു വേണ്ടി ഒരുക്കുന്നത്. നൈല ഉഷ അവതാരികയായ ഏഷ്യാനെറ്റിലെ ‘മിനുട്ട് ടു വിന്‍ ഇറ്റ്‌’ എന്ന പരുപാടിയുടെ നിര്‍മ്മാതാക്കള്‍ ആണ് ബിഗ്‌ ബോസും മലയാളത്തിലേക്ക് എത്തിക്കുന്നത്.

സിനിമാ സീരിയല്‍ താരങ്ങളായിരിക്കും മത്സരാര്‍ത്തികളായി എത്തുക. ജൂണില്‍ ചിത്രീകരണം തുടങ്ങും എന്നാണ് ഇപ്പോള്‍ കിട്ടുന്ന റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാലില്‍ നിന്നു തന്നെ ഈ വാര്‍ത്ത കേള്‍ക്കാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.