മോഹൻലാൽ- സിദ്ദിഖ് ചിത്രം ബിഗ് ബ്രദർ ആരംഭിച്ചു; മോഹൻലാൽ 16 ന് ജോയിൻ ചെയ്യും..!

മോഹൻലാൽ- സിദ്ദിഖ് ചിത്രം ബിഗ് ബ്രദർ ആരംഭിച്ചു; മോഹൻലാൽ 16 ന് ജോയിൻ ചെയ്യും..!

July 11, 2019 0 By admin

മലയാള സിനിമയുടെ താര ചക്രവർത്തി മോഹൻലാലിനെ നായകനാക്കി പ്രശസ്ത സംവിധായകൻ സിദ്ദിഖ് ഒരുക്കുന്ന പുതിയ ചിത്രമായ ബിഗ് ബ്രദർ ഇന്ന് എഴുപുന്നയിൽ ഷൂട്ടിംഗ് ആരംഭിച്ചു. എസ് ടാകീസ്, നിക്, വൈശാഖ സിനിമ എന്നിവയുടെ ബാനറിൽ സംവിധായകൻ സിദ്ദിഖ്, ജെൻസോ ജോസ്, വൈശാഖ് രാജൻ എന്നിവർ നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം രചിച്ചിരിക്കുന്നതും സംവിധായകൻ സിദ്ദിഖ് തന്നെയാണ്. ഈ മാസം 16ന് ആണ് മോഹൻലാൽ ചിത്രത്തിൽ ജോയിൻ ചെയ്യുക. ഇപ്പോൾ ഇട്ടിമാണി എന്ന ചിത്രത്തിന്റെ ചൈന ഷെഡ്യൂൾ പൂർത്തിയാക്കിയ മോഹൻലാൽ ഇനി 5 ദിവസം കാപ്പാൻ എന്ന തമിഴ് ചിത്രത്തിന്റെ ഡബ്ബിങിനായി ചെന്നൈയിൽ ആയിരിക്കും.

ബിഗ് ബ്രദറിൽ സച്ചിദാനന്ദൻ എന്ന കഥാപാത്രമായി പ്രത്യക്ഷപ്പെടാൻ പോകുന്ന മോഹൻലാലിന്റെ നായികയായി എത്തുന്നത് പുതുമുഖം മിർണാ മേനോൻ ആണ്. എണ്പതു ദിവസത്തിനു മുകളിൽ ഷൂട്ടിംഗ് പ്ലാൻ ചെയ്യുന്ന ബിഗ് ബ്രദറിന്റെ പ്രധാന ലൊക്കേഷനുകൾ ബാംഗ്ലൂർ, മംഗലാപുരം എന്നിവയാണ് എന്നറിയുന്നു. ഈ വർഷം ക്രിസ്‌മസിന് റിലീസ് ചെയ്യാൻ പാകത്തിന് ഒരുങ്ങുന്ന ഈ ചിത്രത്തിൽ വലിയ താര നിര തന്നെ  മോഹൻലാലിനൊപ്പം അണിനിരക്കും. ബോളിവുഡ് താരം അർബാസ് ഖാൻ, അനൂപ് മേനോൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ടിനി ടോം, സിദ്ദിഖ്, സറ്റ്ന ടൈറ്റസ് തുടങ്ങിയവർ ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്. ജിത്തു ദാമോദർ കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് ദീപക് ദേവ് സംഗീതം ഒരുക്കും. ഗൗരി ശങ്കർ ആണ് ബിഗ് ബ്രദർ എഡിറ്റ് ചെയ്യുക.