കേരളത്തിലെ 50 തിയേറ്ററുകളില്‍ ചിത്രം ഡിജിറ്റല്‍ ഫോര്‍മാറ്റിലാക്കി റിലീസ് ചെയ്യും..!!

കേരളത്തിലെ 50 തിയേറ്ററുകളില്‍ ചിത്രം ഡിജിറ്റല്‍ ഫോര്‍മാറ്റിലാക്കി റിലീസ് ചെയ്യും..!!

March 1, 2018 0 By admin

മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നാണ് സ്ഫടികം. മോഹന്‍ലാലിന്‍റെ അഭിനയ ജീവിതത്തിലെ മറക്കാനാവാത്ത കഥാപാത്രം. ഒരുപക്ഷെ ലാലേട്ടന് ഉള്ള ആരാധകരുടെ എണ്ണം എടുത്താല്‍ അതിനോടടുത്ത്‌ തന്നെ ആരാധകരുണ്ടാകും ആടുതോമ എന്ന കഥാപാത്രത്തിന്. സ്ഫടികത്തിന്റെ രണ്ടാംഭാഗം എടുക്കുന്നതിനെ കുറിച്ച് സംവിധായകന്‍ ഭദ്രന് ഒരുപാട് തവണ മറുപടി പറയേണ്ടി വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലും ഭദ്രന്‍ തന്‍റെ മനസ്സ് തുറന്നു.

‘സ്ഫടികത്തിന് രണ്ടാം ഭാഗം?’ എന്ന ചോദ്യത്തിന് അദ്ദേഹം ഇങ്ങനെയാണ് മറുപടി പറഞ്ഞത്
“ഒരിക്കലുമില്ല, സ്ഫടികത്തിന് രണ്ടാം ഭാഗം സൃഷ്ടിക്കാന്‍ എനിക്ക് കഴിയില്ല. എനിക്കെന്നല്ല ആര്‍ക്കും. ആടുതോമയും ചാക്കോ മാഷും ഇനി ആവര്‍ത്തിക്കപ്പെട്ടാല്‍ ശരിയാകില്ല. അടുത്തവര്‍ഷം സ്ഥടികത്തിന്റെ 25-ാം വാര്‍ഷികമാണ്. കേരളത്തിലെ 50 തിയേറ്ററുകളില്‍ ചിത്രം ഡിജിറ്റല്‍ ഫോര്‍മാറ്റിലാക്കി റിലീസ് ചെയ്യുന്നുണ്ട്.” അദ്ദേഹം പറഞ്ഞു.

“എന്റെ മകന്റെ കല്യാണം കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു. സ്ഥടികം എന്ന ലോറിയില്‍ വരനും വധുവും യാത്ര ചെയ്തിരുന്നു. ചിത്രങ്ങളൊക്കെ പ്രചരിച്ചപ്പോള്‍ നിരവധി കോളുകളാണ് എനിക്ക് വന്നത്. അന്ന് സ്ഥടികത്തിന്റെ ശക്തി എന്താണെന്ന് മനസ്സിലായി. അടുത്ത വര്‍ഷം 25-ാം വാര്‍ഷികം നന്നായി ആഘോഷിക്കാം.” എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.