ആശംസകളുമായി എ.ആര്‍ മുരുഗദോസും..!!!

ആശംസകളുമായി എ.ആര്‍ മുരുഗദോസും..!!!

February 16, 2018 0 By admin

സമൂഹമാധ്യമങ്ങളിൽ മുഴുവൻ ചർച്ച ഇത്തിക്കരപക്കിയെക്കുറിച്ചാണ്. മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ ഇത്തിരപക്കിയായി പ്രേക്ഷര്‍ക്ക് മുന്നിലെത്തി. പുഞ്ചിരി തൂകി കണ്ണിറുക്കി ഇത്തിരപക്കിയായി മാറിയ മോഹൽലാലിന്‍റെ ലുക്ക് ഇന്ത്യ മുഴുവന്‍ ട്രെന്‍ഡ് ആയി മാറി. ഇപ്പോള്‍ പുതിയൊരു ചിത്രവും സംവിധായകന്‍ റോഷന്‍ പങ്കുവച്ചിരുന്നു. ആ ചിത്രവും കായംകുളം കൊച്ചുണ്ണി എന്ന സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തിയിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് തമിഴിലെ നമ്പര്‍ 1 സംവിധായകരില്‍ ഒരാളായ എ ആര്‍ മുരുഗദോസ് എത്തിയിരിക്കുകയാണ്.

റോഷന്‍ തന്‍റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ ഇട്ട ഇത്തിക്കര പക്കിയുടെ ഫോട്ടോക്ക് കീഴില്‍ കമന്റ് ആയാണ് മുരുഗദോസ് തന്‍റെ ആശംസകള്‍ അറിയിച്ചിരിക്കുന്നത്.