‘ലൂസിഫര്‍, വളരെ മനോഹരമായ ഒരു സിനിമയായിരിക്കും’ – ആന്റണി പെരുമ്പാവൂര്‍

‘ലൂസിഫര്‍, വളരെ മനോഹരമായ ഒരു സിനിമയായിരിക്കും’ – ആന്റണി പെരുമ്പാവൂര്‍

March 27, 2018 0 By admin

ലൂസിഫറിന്റെ ഫൈനല്‍ ഡിസ്ക്കഷന് പിന്നാലെ ആന്റണി പെരുമ്പാവൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ “വളരെയധികം സന്തോഷമുള്ള ദിവസങ്ങളാണിത്. ലൂസിഫർ അങ്ങനെ യാഥാർഥ്യമാകാൻ പോവുകയാണ്. ഒരുപാട് നാളായി ചർച്ച ചെയ്യപ്പെടുന്ന ലൂസിഫറിന്റെ കഥ കേൾക്കുകയും ഫുൾ സ്‌ക്രിപ്റ്റ് വായിക്കുകയും ചെയ്തു. മോഹൻലാൽ സാർ വളരെ സന്തോഷത്തോടെ ഈ ചിത്രം ചെയ്യണമെന്ന് പറഞ്ഞു. നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും വേണം. വളരെ മനോഹരമായ ഒരു സിനിമ തന്നെയായിരിക്കുമിത്.”

ഇന്നലെ നടന്ന ചര്‍ച്ചയുടെ വീഡിയോ ലാലേട്ടന്‍ തന്‍റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിരുന്നു..