വിമര്‍ശിക്കുന്നവരോട് എനിക്ക് ദേഷ്യമില്ല..!!

വിമര്‍ശിക്കുന്നവരോട് എനിക്ക് ദേഷ്യമില്ല..!!

February 5, 2018 0 By admin

സിനിമാ ജീവിതത്തില്‍ പ്രശസ്തിയോടൊപ്പം ഒട്ടേറെ വിമര്‍ശനങ്ങളും നേരിടേണ്ടി വരുന്നവരാണ് സിനിമാ നടന്‍മാര്‍. ഒരു പ്രമുഖ വ്യെക്തിയെ വിമര്‍ശിച്ച് പ്രശസ്തിനേടി, ജനശ്രദ്ധ പിടിച്ചുപറ്റാന്‍ നോക്കുന്ന ഒട്ടനവധി പേരുണ്ട്. അങ്ങനെ പലരും പ്രശസ്തരാവാന്‍ വിമര്‍ശിക്കാന്‍ ഉപയോഗിക്കുന്ന വ്യെക്തിയാണ് മോഹന്‍ലാല്‍. ആ വിമര്‍ശകര്‍ക്ക് ഇപ്പോള്‍ മറുപടി പറയുകയാണ് ലാല്‍. വിമര്‍ശകരോട് തനിക്ക് ദേഷ്യമൊന്നും തോന്നിയിട്ടില്ലെന്നും, ഞാന്‍ അഭിനയിച്ചത് ശെരിയായില്ല എന്ന് അയാളുടെ മാത്രം തോന്നലും അഭിപ്രായവും ആണെന്നും തിരിച്ചറിഞ്ഞാല്‍ മതിയെന്നും, അതാണ്‌ തന്‍റെ ഫിലോസഫി എന്നും ലാല്‍ പറഞ്ഞു.

ഒരു മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇങ്ങനൊരു കാര്യം വെളിപെടുത്തിയത്. “ഒരു തിയറ്ററിലിരുന്നു സിനിമ കാണുന്ന ആയിരം പേര്‍ക്കും അതിഷ്ട്ടമാവണമേന്നില്ല. ‘ഇനി ഇങ്ങനത്തെ വേഷങ്ങളില്‍ അഭിനയിക്കരുത്’ എന്ന് പറയുന്നവരോട് ‘ശരി’ എന്ന് പറയാനേ പറ്റൂ. കാര്യം, ആ സിനിമ എങ്ങനെ ഉണ്ടായി, അല്ലെങ്കില്‍ അതിന്‍റെ കാരണം അയാള്‍ക്ക് അറിഞ്ഞുകൊള്ളണമെന്നില്ലല്ലോ” എന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു.