ആദി’യുടെ വിജയം ദുബായിയില്‍ ആരാധകരോടൊപ്പം ആഘോഷിച്ച് ആന്റണി പെരുമ്പാവൂര്‍..!!

ആദി’യുടെ വിജയം ദുബായിയില്‍ ആരാധകരോടൊപ്പം ആഘോഷിച്ച് ആന്റണി പെരുമ്പാവൂര്‍..!!

February 16, 2018 0 By admin

ജനുവരി 26 കേരളത്തില്‍ റിലീസായ ആദി മികച്ച അഭിപ്രായമാണ് പ്രേക്ഷകരില്‍ നിന്നും നേടിയെടുത്തത്. ചിത്രം കേരളത്തില്‍ വമ്പന്‍ കളക്ഷനും നേടി. ഏകദേശം 25 കോടിയോളം രൂപ കേരളത്തില്‍ നിന്നു തന്നെ ‘ആദി’ നേടിയിട്ടുണ്ട് ഇതുവരെ. ഇപ്പോഴും പല തിയറ്ററുകളിലും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു. ഇന്നലെയാണ് ഈ ചിത്രം ദുബായ് ഉള്‍പെടെ ഉള്ള ജി.സി.സി രാജ്യങ്ങളില്‍ റിലീസ് ചെയ്തത്. എല്ലായിടത്തും ഫാന്‍സ്‌ ഷോ ഉള്‍പ്പെടെ വമ്പന്‍ വരവേല്‍പ്പാണ് താര രാജാവിന്‍റെ പുത്രന് നല്‍കിയത്.

ഇന്നലെ ദുബായിയില്‍ ഉണ്ടായിരുന്ന ആന്റണി പെരുമ്പാവൂര്‍ ആരാധകരോടൊപ്പം കേക്ക് മുറിച്ച് ചിത്രത്തിന്‍റെ വിജയ്മഘോഷിച്ചു.