തരംഗമാകാന്‍ ‘ആദി’ യൂറോപ്പ് റിലീസിനോരുങ്ങുന്നു..!!

തരംഗമാകാന്‍ ‘ആദി’ യൂറോപ്പ് റിലീസിനോരുങ്ങുന്നു..!!

February 7, 2018 0 By admin

പ്രണവ് മോഹന്‍ലാല്‍ ചിത്രമായ ആദി ബ്രിട്ടണിലും യുറോപ്യന്‍ രാജ്യങ്ങളിലും പ്രദര്‍ശനത്തിനെത്തുന്നു. ഫെബ്രുവരി 16 നാണ് തിയേറ്ററുകളിലെത്തുന്നത്. ബ്രിട്ടണിലും യുറേപ്യന്‍ രാജ്യങ്ങളിലും ഒരേ സമയമായിരിക്കും ചിത്രം പ്രദര്‍ശിപ്പിക്കുക. യുറോപ്പിലെ 13 രാജ്യങ്ങളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. വിവിധ രാജ്യങ്ങളിലായി ചിത്രത്തിന്റെ 300 ഷോകളാണ് ഒരുക്കിയിരിക്കുന്നത്. ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്‍റണി പെരുമ്ബാവൂര്‍ നിര്‍മ്മിച്ച ചിത്രം യുറോപ്പില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത് ആര്‍എഫ്ടി ഫിലിംസാണ്.

ജനുവരി 26 ന് പ്രദര്‍ശനത്തിനെത്തിയ ആദി കോടികളാണ് വാരിക്കൂട്ടുന്നത്. ചിത്രം പുറത്തിറങ്ങി 11 ദിവസം പിന്നിടുമ്ബോള്‍ കേരളത്തില്‍ മാത്രം ആദി നേടിയത് 18 കോടിയോളം രൂപയാണ്. പ്രദര്‍ശനത്തിനെത്തിയ ആദ്യ ദിവസം തന്നെ ആദിയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.