കൊച്ചി മള്‍ട്ടിയില്‍ ആദി’ക്ക് 1 കോടി..!!

കൊച്ചി മള്‍ട്ടിയില്‍ ആദി’ക്ക് 1 കോടി..!!

February 15, 2018 0 By admin

കേരളത്തില്‍ ഏറ്റവും കൂടുതല്‍ മള്‍ട്ടിപ്ലെക്സുകള്‍ ഉള്ളത് കൊച്ചിയില്‍ ആണ്. അതുകൊണ്ടുതന്നെ കളക്ഷന്‍ ട്രാക്കര്‍മാരും സിനിമാ നിരൂപകരും ഉറ്റു നോക്കുന്ന കളക്ഷന്‍ ആണ് കൊച്ചിയിലെ മള്‍ട്ടിപ്ലെക്സ് കളക്ഷന്‍. പ്രണവ് മോഹന്‍ലാല്‍ ആദ്യമായി അഭിനയിച്ച ചിത്രം ‘ആദി’ ഇപ്പോള്‍ ഇവിടെ 1 കോടി കളക്ഷന്‍ പിന്നിട്ടിരിക്കുകയാണ്. 20 ദിവസംകൊണ്ടാണ് ആദി ഈ നേട്ടം കൈവരിച്ചത്. കേരളത്തിലെ കാര്‍ണിവല്‍ മള്‍ട്ടിപ്ലെക്സുകളില്‍ നിന്ന് 19 ദിവസംകൊണ്ട് ആദി 1 കോടി നേടിയിരുന്നു.

ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഇന്ത്യക്ക് പുറത്തും ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് കിട്ടിയത്.