കേരളത്തിലെ കാര്‍ണിവല്‍ സിനിമാസില്‍ നിന്ന് 1 കോടി നേടി ആദി…!!

കേരളത്തിലെ കാര്‍ണിവല്‍ സിനിമാസില്‍ നിന്ന് 1 കോടി നേടി ആദി…!!

February 14, 2018 0 By admin

ജനുവരി 26 ന് പ്രദര്‍ശനത്തിനെത്തിയ ആദി കോടികളാണ് വാരിക്കൂട്ടുന്നത്. പ്രദര്‍ശനത്തിനെത്തിയ ആദ്യ ദിവസം തന്നെ ആദിയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ചിത്രം കേരളമെമ്പാടും 20 കോടിയിലധികം കളക്റ്റ് ചെയ്തു കഴിഞ്ഞു. ഇപ്പോളിതാ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മള്‍ട്ടിപ്ലെക്സുകളില്‍ ഒന്നായ കാര്‍ണിവല്‍ സിനിമാസിന്‍റെ കേരളത്തിലെ സ്ക്രീനുകളില്‍ നിന്നായി മാത്രം 1 കോടി രൂപ നേടിയിരിക്കുകയാണ് ആദി. 19 ദിവസം കൊണ്ടാണ് ‘ആദി’ ഈ നേട്ടം കൈവരിച്ചത്. കൊച്ചി മള്‍ട്ടിപ്ലെക്സില്‍ ചിത്രം ഇപ്പോള്‍ 98 ലക്ഷം കടന്നു. രണ്ടു ദിവസത്തിനുള്ളില്‍ അവിടെയും ‘ആദി’ 1 കോടി എന്ന നേട്ടം കൈവരിക്കും.

പ്രണവ് ആദ്യമായി നായകനാകുന്നു എന്നതിനാല്‍ റിലീസിന് മുമ്പേ ശ്രദ്ധിക്കപ്പെട്ട ചിത്രം മലയാള സിനിമയ്ക്ക് അത്ര പരിചിതമല്ലാത്ത ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടാണ് വ്യത്യസ്തമാകുന്നത്.

ഹിറ്റ് മേക്കര്‍ ജീത്തു ജോസഫ് ഒരുക്കിയ ചിത്രം പ്രേക്ഷകന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്ന സിനിമയാണ്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.