അമേരിക്കന്‍ ബോക്സോഫീസില്‍ 5 ദിവസംകൊണ്ട് അമ്പതിനായിരം ഡോളര്‍ കടന്ന് ആദി..!! പ്രണവ് മോഹന്‍ലാലിനു വമ്പന്‍ വരവേല്പ്..!!

അമേരിക്കന്‍ ബോക്സോഫീസില്‍ 5 ദിവസംകൊണ്ട് അമ്പതിനായിരം ഡോളര്‍ കടന്ന് ആദി..!! പ്രണവ് മോഹന്‍ലാലിനു വമ്പന്‍ വരവേല്പ്..!!

February 13, 2018 0 By admin

ആദി’യുടെ വിശേഷങ്ങളാണ് ഇപ്പോൾ എവിടേയും. താര പുത്രന്റെ രംഗപ്രവേശം ചെറുതായൊന്നുമല്ല ആരാധകര്‍ ആഘോഷമാക്കിയത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം ഇതിനോടകം തന്നെ 20 കോടിയിലധികം കേരളത്തിലെ തിയറ്ററുകളില്‍ നിന്ന് നേടിയിട്ടുണ്ട്. ഒപ്പം തന്നെ പ്രണവിനും മികച്ച സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. അഭിനയത്തിൽ ആരാധകർ പ്രതീക്ഷിച്ചതിലും കൂടുതൽ ഉയരത്തിലെത്താൻ പ്രണവിനു കഴിഞ്ഞെന്നാണ് വിലയിരുത്തൽ. ഇപ്പോഴിതാ അമേരിക്കയില്‍ റിലീസായ ചിത്രത്തിന് വമ്പന്‍ വരവേല്‍പാണ് ലഭിക്കുന്നത്. ആദ്യ 5 ദിവസങ്ങള്‍കൊണ്ട് അമ്പതിനായിരം ഡോളറില്‍ അധികമാണ് ആദി ഇവിടെ നിന്ന് കളക്റ്റ് ചെയ്തിരിക്കുന്നത്.

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിലെ ആക്ഷന്‍ മലയാള സിനിമയില്‍ ഇന്നുവരെ പരീക്ഷിക്കാത്ത പാര്‍കൌര്‍ ആക്ഷന്‍ ആയിരുന്നു.