പ്രേക്ഷക മനസ്സിൽ സേതുമാധവൻ ഒരു വിങ്ങലായി മാറിയിട്ട് ഇന്നേക്ക് 30 വർഷങ്ങൾ..!!

പ്രേക്ഷക മനസ്സിൽ സേതുമാധവൻ ഒരു വിങ്ങലായി മാറിയിട്ട് ഇന്നേക്ക് 30 വർഷങ്ങൾ..!!

July 7, 2019 0 By admin

“ഗുണ്ട ” എന്നായിരുന്നു കിരീടത്തിന്റെ ആദ്യ പേര് പിന്നീട് അത് മുൾ കിരീടം എന്നാക്കി ഒടുവിൽ അത് കിരീടം എന്ന ടൈറ്റിലിലേക് ഉറപ്പാക്കി . “കിരീടം” ഈ ഒരു സിനിമയ്ക് ഏറ്റവും അനുയോജ്യമായ ടൈറ്റിൽ തന്നെയാണ് , ഒരുപാട് സ്വപ്നങ്ങൾ ആയി നടന്ന സേതു മാധവൻ എന്ന സാധാരണ ചെറുപ്പക്കാരനെ ഗുണ്ട എന്ന “മുൾ കിരീടം ” സമൂഹവും ,സാഹചര്യവും വെച്ച് കൊടുക്കുന്നു , സ്വയം അത് മാറ്റാൻ ഒരുപാട് ശ്രമിച്ചുവെങ്കിലും സേതുമാധവനെ വിട്ട് ആ “മുൾ കിരീടം ” പോയില്ല … ഒടുവിൽ സേതുമാധവൻ തന്നെ ആ കിരീടം തന്റെ ശിരസിലേക് സ്വയം അണിയുന്നു …. സാഹചര്യം എങ്ങനെ ഒരു മനുഷ്യനെ ചുഷണം ചെയ്യാമെന്ന് കാണിച്ച് തരുന്നത് ആണ് കിരീടം എന്ന സിനിമ. ലോഹിതദാസിന്റെ നാട്ടിൽ ഒരു ഗുണ്ട ഉണ്ടായിരുന്നു ഒരിക്കൽ ആ ഗുണ്ടയെ ഒരു ആശാരി മദ്യപിച്ചു ആളറിയാതെ ആക്രമിക്കുന്നു , താൻ അടിച്ചത് ഒരു വലിയ ഗുണ്ടയെയാണെന് അറിഞ്ഞ ആശാരി തന്റെ സാധാനങ്ങൾ പോലും എടുക്കാതെ നാട് വിടുന്നു . ആ ആശരി നാട് വിട്ട് പോയില്ലെങ്കിൽ എന്ത് ഉണ്ടാകുമെന്ന ചിന്തയിലാണ് കിരീടം ഉണ്ടാകുന്നത്.

സിബി ആദ്യമായി ഡയറക്റ്റ് ചെയ്യാൻ ഇരുന്നത് ലാലേട്ടനെ വച്ച് മറ്റൊരു പ്രോജക്ട് ആയിരുന്നു, അന്ന് അത് നടന്നില്ല, ആ കഥയിൽ കുറച്ചു മാറ്റങ്ങൾ വരുത്തിയാണ് സിബി പിന്നീട് ദേവദൂതൻ ചെയ്യുന്നത്. സിബിയും ലോഹിതദാസ് കൂടെ ഒരുപാട് നാളായി കിരീടം എന്ന സിനിമയുടെ കാര്യത്തിനായി മോഹൻലാലിനെ സമീപിച്ചിരുന്നു പക്ഷെ മോഹൻലാലിന്റെ ഡേറ്റ് ലഭിച്ചില്ല , അങ്ങനെ ദിനേശ് പണിക്കർ ലോഹിയും , സിബിയും ,കൃഷ്ണകുമാറൂം കൂടെ ചേർന്ന് മോഹൻലാലിന്റെ വീട്ടിൽ ചെന്ന് കഥ പറയുന്നു. വളരെ ഉഴപ്പൻ മട്ടിലായിരുന്നു മോഹൻ ലാൽ ആദ്യം കഥ കേട്ടത് . “അടി ഉണ്ടോ ” എന്ന് മോഹൻലാൽ ആദ്യം ചോദിക്കുന്നുണ്ട്. കഥ പറച്ചിൽ പുരോഗമിക്കും തോറും മോഹൻലാലിന്റെ താൽപ്പര്യം കൂടി കൂടി വന്നു . ഇതെല്ലാം കഴിഞ്ഞു മോഹൻലാൽ തന്നെ ആദ്യം ചോദിച്ച ചോദ്യത്തിന് ഉത്തരം പറയുന്നു “അടിയുണ്ട് പക്ഷെ അത് ഉള്ളിൽ ആണെന് മാത്രം” സേതുമാധവൻ അനുഭവിക്കുന്ന മാനസിക സങ്കർഷങ്ങളാണ് മോഹൻലാൽ ഉദേശിക്കുന്നത് . ക്രിപ ഫിലിംസ് എന്നായിരുന്നു നിർമ്മാണ കമ്പനിയുടെ പേര് . കൃഷ്ണ കുമാറിന്റെ ആദ്യ അക്ഷരമായ “ക്രി” ദിനേശ് പണികാറിന്റെ “പ” യും ചേർത്താണ് ക്രിപ ഫിലിംസ് എന്ന പേര് വരുന്നത്. അങ്ങനെ ഉണ്ണിക് കിരീടം ഉണ്ണി എന്ന പേരും ലഭിച്ചു . കിരീടത്തിലെ പാലം ഷൂട് ചെയ്‌തത്‌ വെള്ളായണി എന്ന സ്ഥലത്താണ്, ആ സ്ഥലങ്ങൾ മോഹൻലാൽ വാങ്ങിയിരുന്നു പിന്നീട് അത് വിറ്റു .

“കണ്ണീർ പൂവിന്റെ ” എന്ന ഗാനത്തിലെ കാണിക്കുന്ന ചില രംഗങ്ങൾ ഷൂട്ട് ചെയുന്നത് ചെന്നൈയിലായിരിന്നു. സിനിമയുടെ സ്‌ക്രിപ്റ്റ് മൂന്ന് ആയി ബൈന്റ് ചെയ്തു ഒരു കോപ്പി മോഹൻലാലിനും , ഒരു കോപ്പി സിബിക്കും മറ്റേ കോപ്പി കൃഷ്ണ കുമാറിനും നൽകി , സ്‌ക്രിപ്റ്റ് വായിച്ചു കഴിഞ്ഞു മോഹൻലാൽ ചോദിച്ചത് വില്ലൻ വേഷം ആര് ചെയ്യും എന്നായിരുന്നു . അങ്ങനെ പ്രശസ്ത നടൻ പ്രദീപ് ശക്തി ചിത്രത്തിലേക് കൊണ്ട് വരാൻ പ്ലാൻ ചെയ്യുന്നത് . 25000 രുപ അദ്ദേഹത്തിന് അയിച്ചു കൊടുത്തു പക്ഷെ ഷൂട്ടിങ്ങിന് അയാൾ എത്തിയില്ല . അങ്ങനെയാണ് കലാധരൻ (അസിസ്റ്റന്റ് ഡയറക്ടർ) എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥൻ മോഹൻ രാജിനെ നിർദേശിക്കുന്നത് . മോഹനെ കണ്ടതോടെ സിബിക്ക് ഇഷ്ടമായി അങ്ങനെ മലയാളത്തിലെ ഏവർഗ്രീൻ വില്ലൻ വേഷം ചെയ്യാനുള്ള മോഹൻ രാജ് എന്ന പുതു മുഖത്തിന് ലഭിച്ചു. പിന്നീട് അദ്ദേഹം കിരീകാടൻ ജോസ് എന്ന് അറിയപേട്ടു .

മോഹൻ ലാലിന്റെ സ്റ്റാർ പവർ കണക്കിലെടുത്തു വിതരണകാരനായ വിജയ കുമാർ (7 ആർട്ട്‌സ്) ക്ളൈമാക്സ് രംഗത്തിൽ ഒരു നിർദേശം വെച്ചു തന്റെ അമ്മയെയും പെങ്ങളെയും വീട്ടിൽ കേറി ആക്രമിച്ച ആളോട് അങ്ങോട്ട് പോയി പകരം ചോദിച്ചാലെ ഹീറോയിസം ഉണ്ടാകു എന്ന് വിജയ കുമാർ , പക്ഷെ സിബിയും കൂട്ടരും ഈ നിർദേശം പാടെ തള്ളി .

പാലക്കാട് നെന്മാറയിലാണ് കിരീടത്തിന്റെ ഷൂട്ടിംഗ് ചെയ്യാൻ പ്ലാൻ ചെയ്തത്. പക്ഷേ തിരുവനന്തപുരത്ത്‌ നടക്കുന്ന ചാണക്യൻ , വർണ്ണം എന്നി ചിത്രങ്ങളുടെ ഷൂട്ടിംഗ് ആയി തിർക്കിലായിരുന്ന തിലകൻ വേണ്ടി സിനിമയുടെ ലൊക്കേഷൻ തിരുവനന്തപുരത്തെക് മാറ്റി. ചാണക്യൻ , വർണ്ണം ഈ 2 ചിത്രങ്ങളുടെ ബ്രെകിനിടയിലാണ് തിലകൻ കിരീടത്തിന്റെ ഭാഗം ആകുന്നത് . പാക് ആകുന്ന ദിവസം മാണ് സിനിമയുടെ ക്ളൈമാക്സ് ഷൂട് നടക്കുന്നത് തിരുവനന്തപുരം ജില്ലയിലെ ആര്യനാട് ആയിരുന്നു ലൊക്കേഷൻ , രാവിലെ ചെറിയ ചാറ്റൽ മഴ കാലത്ത് തന്നെ സെറ്റിൽ എല്ലാവരും എത്തി പക്ഷെ തിലകൻ വർണ്ണത്തിന്റെ ചിത്രികരണവുമായി ബന്ധപ്പെട്ട് വഞ്ചിയൂർ ആയിരുന്നു . വൈകിട്ട് നാല് മണിക്കുള്ളിൽ തിലകൻ ചേട്ടനെ തന്റെ സെറ്റിൽ കിട്ടണമെന്ന് സിബി മലയിൽ കൃഷ്ണ കുമാറിനോട് പറഞ്ഞു.

അങ്ങനെ തിലകൻ ചേട്ടനെ കൊണ്ട് വരാൻ ആയി കൃഷ്ണ കുമാർ (ഉണ്ണി) ഒരു ടാകസിയിൽ തിലകൻ ചേട്ടനെ കാത്തു വർണത്തിന്റെ ഷൂട് നടക്കുന്ന തിയറ്ററിന് പുറത്ത് കാത്തു നിൽക്കുന്നു . ആവിടെ നടക്കുന്ന വിവരങ്ങൾ കൃഷ്ണ കുമാർ വിളിച്ചറിയിക്കുന്നത് പ്രൊഡക്ഷൻ കൻട്രോളർ ഷണ്മുഖൻ ആയിരുന്നു . എന്നാൽ വർണം സിനിമയുടെ ടീം തിലകനെ വിടാൻ തയ്യാറായില്ല , “ഇന്ന് കൊണ്ട് ആവരുടെ ഷൂട്ട് തീരും എനിക് പോണം ,ഞാൻ പോകും ” എന്ന തിലകന്റെ തീരുമാനത്തിന് മുന്നിൽ വർണ്ണം ടീമിന് വേറെ നിവൃത്തി ഒന്നുമില്ലായിരുന്നു . അങ്ങനെ വൈകിട്ട് 5 മണിയോടെ തിലകൻ സെറ്റിൽ എത്തി . ഈ സമയത്ത് കാർ ബ്രെക് ഡൗണ് വരുന്നവർക് ബുദ്ധിമുട്ട് അകണ്ട എന്ന് കരുതി സിബി വേറെ ഒരു കാർ കൂടെ വഞ്ചിയൂർക് അയച്ചു . ഉർവശി ശാപം ഉപകരത്തിന് എന്ന് പറയുന്നത് പോലെ തിലകൻ വരാൻ അല്പം ലെറ്റ് ആയത് ആ സീനിലെ ഒരു ഷോട്ട് അതായത് മോഹൻലാൽ ആക്ഷൻ സീൻ കഴിഞ്ഞു ക്യാമറ ടോപ്പ് അങ്കിളിലേക് പോകുന്ന ഒരു ഷോട്ട് ഉണ്ട് , ആ സമയത്ത് ആ രംഗം ഷൂട്ട് ചെയ്യാൻ പറ്റിയ വെളിച്ചം ഇല്ലായിരുന്നു , വളരെ പെട്ടെന്ന് തന്നെ ആ ഷോട്ട് എടുത്തു . വെളിച്ച കുറവ് ഷോട്ടിനെ കൂടുതൽ മനോഹരമാക്കി, വളരെ പെട്ടെന്ന് ആയിരുന്നു ആ ഷോട്ട് തീർത്തത് . ത്യാഗ രാജൻ മാസ്റ്റർ വരാത്തത് കൊണ്ട് ക്ലൈമാക്സിലെ ആക്ഷൻ രംഗം മോഹൻലാൽ ആയിരുന്നു ഷൂട്ട് ചെയ്‍തത് ..

സിനിമയിലെ ഏറ്റവും നല്ല ഇമോഷണൽ സീനിൽ ഒന്നാണ് തിലകൻ മോഹൻലാലിനെ ലോകപ്പിൽ വെച്ച് ഇടിക്കുന്ന രംഗം മോഹൻലാൽ ഭിത്തിയിൽ ഉരഞ്ഞു താഴെ ഇരിക്കുമ്പോൾ സിബി കട്ട് പറഞ്ഞു . പക്ഷെ ഷൂട് കഴിഞ്ഞ് ലോകപ്പിൻ പുറത്ത് വന്ന സിബിയോട് കുമാർ (ക്യാമറ മാൻ) പറഞ്ഞു സിബി നമ്മുക് ഈ രംഗം ഒന്നും കൂടെ എടുക്കണം , സീനിനിടയിൽ മുരളി കേറി വന്നത് കൊണ്ട് മോഹൻലാലിന്റെ ഫെസിന്റെ ക്ളോസപ്പ് കിട്ടിയില്ല എന്ന് അങ്ങനെ സിബി ആ രംഗം വീണ്ടു എടുക്കാൻ തീരുമാനിച്ചു . പക്ഷെ തിലകൻ അതിന് വിസമ്മതിച്ചു അങ്ങനെ മോഹൻലാൽ പറഞ്ഞു “തിലകൻ ചേട്ടൻ വിശ്രമികട്ടെ നമ്മുക് പിന്നീട് എടുക്കാമെന്ന് ” അങ്ങനെ കുറച്ചു നേരത്തിന് ശേഷം ആ രംഗം വീണ്ടും അതേ മനോഹാരിതയോടെ വീണ്ടും ചിത്രികരിച്ചു .

കിരീടമായി ബന്ധപ്പെട്ട മറ്റൊരു രസകരമായ സംഭവം നടന്ന് ഈ സമയത്തു തിലകനും കവിയൂർ പൊന്നമ്മയും ചെറിയോരു സൗന്ദര്യ പിണകം ഉണ്ടായിരുന്നു ജാതകം എന്ന സിനിമയുടെ സെറ്റിൽ വെച്ചു ജഗതി ശ്രീകുമാർ എന്തോ തമാശ പറഞ്ഞപ്പോൾ കവിയൂർ പൊന്നമ്മ ചിരിച്ചു അങ്ങനെ 7, 8 തവണ റി ടേക്ക് എടുക്കേണ്ടി വന്നു . അത് കൊണ്ട് തിലകൻ കവിയൂർ പൊന്നമ്മയെ വഴക് പറഞ്ഞു അത് കേട്ട് അവർ സെറ്റിൽ നിന്നും മാറി നിന്നു . ഷമ്മി തിലകന്റെ നിർബന്ധം കൊണ്ടാണ് അവർ വീണ്ടും ഷൂട്ട് തുടർന്നത് .. കിരീടത്തിൽ പൊന്നമ്മയാണ് തന്റെ ഭാര്യയുടെ റോൾ ചെയുന്നു എന്നറിഞ്ഞു തിലകൻ പൊന്നമ്മ ഈ സിനിമയിൽ വേണ്ട എന്ന് പറഞ്ഞു , സിബിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് തിലകൻ സിനിമയിൽ അഭിനയിക്കാൻ തയാറാകുന്നത്. കിരീടത്തിൽ എല്ലാവരും ഇരുന്നു ഭക്ഷണം കഴിക്കുന്ന രംഗം ഷൂട്ട് ചെയുന്ന സമയത്ത് തിലകൻ പുറത്ത് തന്നെ നിന്ന് , അകത്തേക് വന്ന തിലകൻ പൊന്നമയെ നോക്കി ഒന്നു ചിരിച്ചു ആദ്യം ഒന്നു മടിച്ചെങ്കിലും പിന്നീട് തിലകൻ കവിയൂർ പൊന്നമ്മയ്ക് നേരെ കൈ നീട്ടുമ്പോൾ ആ കയ്യിലെക്ക് അവർ അടിക്കുന്നു അങ്ങനെയാണ് അവർ തമ്മിലുള്ള പിണകം മാറിയത് .

1989 ജൂലൈ 7 ആം തിയതിയാണ് കിരീടം റിലീസ് ആയത് .18 തിയറ്ററിലാണ് കിരീടം റിലീസ് ആകുന്നത് 13 തിയറ്ററിൽ 50 ദിവസവും , തിരുവനന്തപുരം , എറണാകുളം എന്നിവിടങ്ങളിൽ 100 ദിവസം പ്രദർശിപ്പിച്ചു . തിരുവനന്തപുരം ശ്രീകുമാറിൽ നിന്നും 7.5 ലക്ഷം രൂപയാണ് കിരീടം നേടിയത് . ആദ്യ ദിനം മുതൽ മികച്ച റിപ്പോർട്ട് ലഭിച്ച കിരീടം 89 ലെ ടോപ്പ് 3ൽ ഒരു സ്ഥാനം ഉറപ്പായും ഉണ്ടാകും . സിനിമയിലെ ഗാനങ്ങൾ അന്നും ഇന്നും ട്രെൻഡ് ആണ്.

മോഹന്‍ലാലെന്ന അഭിനേതാവ് സേതുമാധവനായി ജീവിച്ചു എന്നുതന്നെ പറയണ്ടി വരും …”കഥനങ്ങളില്‍ തുണയാകുവാന്‍ ” എന്ന വരികള്‍ക്കിടയില്‍ സേതു തനിയേ ദൂരത്തേക്ക് നടന്നകലുമ്പോള്‍ കണ്ടു നില്‍ക്കുന്ന നമ്മുടെ മനസ് നമ്മളറിയാതെ ഇടറാറില്ലേ…? എല്ലാം നഷ്ടപ്പെട്ടവന്റെ അവസ്ഥ ആ നടപ്പില്‍ നമുക്ക് അനുഭവിച്ചറിയാം.. നിസഹായനായ ചെറിയ നോട്ടങ്ങളില്‍ പോലും സേതു അനുഭവിക്കുന്ന നൊമ്പരം മോഹന്‍ലാല്‍ വളരെ ഇന്റലിജന്റ് ആയി ചെയ്തു കാണിച്ചു … അവസാന ഭാഗത്ത് കത്തി കാണിച്ച് അടുക്കരുത് എന്നു പറഞ്ഞ് കുത്താന്‍ തയാറായി നിക്കുന്ന സീനില്‍ വെറുതേ ഉമിനീര് കൂട്ടി ഒരു ചവ ചവക്കണുണ്ട്. ആ കഥാപാത്രം മാനസികമായി കൈവിട്ട നിലയിലാണെന്ന് മനസിലാക്കിത്തരാന്‍ എത്ര സൂക്ഷമമായ ഭാവാഭിനയമാണ് ലാലേട്ടന്‍ അവിടെ ചെയ്തു വച്ചിരിക്കുന്നത്.

Credits: Unknown