വരവേല്‍പ്പിന്‍റെ 29 വര്‍ഷങ്ങള്‍..!! ഒരു ആരാധകന്റെ കുറിപ്പ്..!!

വരവേല്‍പ്പിന്‍റെ 29 വര്‍ഷങ്ങള്‍..!! ഒരു ആരാധകന്റെ കുറിപ്പ്..!!

April 9, 2018 0 By admin

”സ്വന്തം നാടിന്റെ സുഗന്ധം….
സ്വന്തം വീടിന്നകത്തെ സുരക്ഷിതത്വം….
ഞാന്‍ ഒടുവില്‍ എന്റെ ജന്മനാട്ടില്‍ തിരിച്ചെത്തിയിരിക്കുന്നു…”
👆🏾 ഇങ്ങനെ പറഞ്ഞ് നാട്ടിൽ തിരിച്ചെത്തിയ മുരളി മലയാള സിനിമ പ്രേക്ഷകരുടെ മനസിലേക്ക് ചേക്കേറിയിട്ട് 29 വർഷങ്ങൾ….

April 7….
29 Years of Varavelpu😍😍

സത്യൻ അന്തിക്കാട്-ശ്രീനിവാസൻ-മോഹൻലാൽ കൂട്ട്ക്കെട്ടിൽ വന്ന ആറാമത്തെ സിനിമയാണ് 1989 ഏപ്രിൽ 7ന് റിലീസായ ‘വരവേല്പ്പ്’😍😍

ശക്തമായ ഒരു കഥ, നല്ല സന്ദേശമുള്ളൊരു കഥ, ആ കഥയ്ക്ക് സരസമായ ലളിതമായ ആഖ്യാനത്തിലൂടെ പ്രേക്ഷപ്രീതി നേടിയ സിനിമയാണ് വരവേൽപ്പ്….
മലയാള സിനിമയിലെ ഏറ്റവും നാച്ചുറലായ കഥയും കഥാപാത്രങ്ങളും അഭിനയ മുഹൂർത്തങ്ങളുമുള്ള സിനിമകൾ എടുത്താൽ അതിന്റെ മുൻനിരയിൽ വരവേല്‌പ്പ് എന്ന സിനിമയും അതിലെ കഥാപാത്രങ്ങളെ തികച്ചും സ്വഭാവികമായ രീതിയിൽ അവതരിപ്പിച്ച നടീനടന്മാരും ഉണ്ടാകും….

മോഹൻലാൽ എന്ന നടന്റെ ഏറ്റവും മികച്ച 10 സിനിമകളും കഥാപാത്രങ്ങളും തെരഞ്ഞെടുക്കാൻ എന്നോട് പറഞ്ഞാൽ അതിൽ ഉറപ്പായും വരവേല്പ്പും അതിലെ മുരളിയും ഉണ്ടാകും, മുൻനിരയിൽ തന്നെ, അല്ലാ മുൻനിരയിൽ തന്നെ ഉണ്ട്…

സത്യൻ- ശ്രീനി-ലാൽ കൂട്ടുകെട്ടിലെ ഏറ്റവും മികച്ച സിനിമയും വരവേൽപ്പ് തന്നെയാണ്…

വരവേൽപ്പിലെ പല രംഗങ്ങളും സംഭാഷണങ്ങളും രസകരവും മനസിനെ സ്പർശിക്കുന്നവയാണ്….
അതിൽ കുറച്ച് രംഗങ്ങളെപ്പറ്റി താഴെ കുറിക്കുന്നു👇🏾

ചെറിയേട്ടനായ ജനാർദ്ദനൻ അബ്കാരി ബിസിനസ് ആരംഭിക്കാൻ മുരളിയെ നിർബന്ധിക്കുന്നതിന് മുമ്പ് ഒരു ഡയലോഗ് ഉണ്ട് ‘ നിനക്കൊരു കല്യാണം ഒക്കെ കഴിക്കണ്ടെ’ എന്ന്…. അപ്പൊ ചെറിയ നാണം വന്നിട്ട് മുരളിയുടെ ഒരു ഭാവം ഉണ്ട്😍😍
എത്ര മനോഹരമായിട്ടാണ് മോഹൻലാൽ അത് ചെയ്തിരിക്കുന്നത്..

പിന്നെ മനസിൽ എത്ര ദേഷ്യം ഉണ്ടെങ്കിലും ചിരിച്ച മുഖത്തോട് വേണം ഇപ്പഴത്തെ തൊഴിലാളികളോട് സംസാരിക്കാൻ എന്ന ഉപദേശം വല്ല്യേട്ടനിൽ നിന്നും കിട്ടിയ ശേഷം തൊഴിലാളികളോട് സ്നേഹം പ്രകടിപ്പിക്കുന്ന സീനിൽ മുരളിയായ മോഹൻലാലും ഡ്രൈവർ ചാത്തുകുട്ടിയായ ഇന്നസെന്റും കണ്ടക്റ്ററായ വൽസനും ശരിക്കും മൽസരിച്ച് അഭിനയിക്കുകയായിരുന്നു…
ബസ് സ്റ്റാന്റിൽ ബസിന്റെ മുന്നിൽ നിന്ന് പത്രം വായിച്ച് കൊണ്ട് നില്ക്കുന്ന driver
ചാത്തുക്കുട്ടിയോട് മുരളി ‘ചാത്തുക്കുട്ടി ചേട്ടാ, നമസ്കാരം, പിന്നെ എന്തൊക്കെയുണ്ട് പത്രത്തിൽ വിശേഷം.. ചേട്ടൻ രാവിലെ എന്ത് കഴിച്ചു, വീട്ടിൽ ആരൊക്കെ ഉണ്ട്…. ഇത്രേം ദിവസമായിട്ട് ചാത്തുക്കുട്ടി ചേട്ടന്റെ വീട്ടിൽ ആരൊക്കെ ഇണ്ട് എന്ന് ഞാൻ അന്വേഷിച്ചിട്ടില്ല, ആരൊക്കെ ഇണ്ട്, എത്ര കുട്ടികളുണ്ട്… എന്താ കുട്ടികളെ ഒക്കെ കൊണ്ട് വരാത്തത്, അവര് ബസിൽ കേറി ഫ്രീയായിട്ട് അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ സഞ്ചരിക്കട്ടെ…
ഇതൊക്കെ കേൾക്കുമ്പോ ഇന്നസെന്റിന്റ ഒരു expression ഉണ്ട്, കിടു😍😍😍
അപ്പൊ ജഗദിഷിന്റെ കൺടക്റ്റർ വൽസൻ വന്നിട്ട് ‘ എന്റെ അച്ഛൻ ചോദിച്ചു മുതലാളിയുടെ ഒരു ഫോട്ടൊ’
മുരളി: എന്തിന്
വൽസൻ: വീട്ടിൽ തൂക്കാൻ
മുരളി ചിരിച്ച് കൊണ്ട് ‘അയ്യൊ’
😄😄😄
3 പേരുടെയും അസാധ്യ ടൈമിങ്ങ് ആയിരുന്നു 👆🏾 ഈ സീനിൽ😍😍😍😍

കണ്ടക്ടർ വൽസൻ പണം പറ്റിച്ച് പോയതിന് ശേഷം മുരളി തന്നെ കണ്ടക്ടർ ആകാൻ തീരുമാനിക്കുന്നതും ആദ്യ ദിവസം ബസ് എടുക്കുന്നതിന് മുമ്പ് ഡ്രൈവർ ചാത്തുക്കുട്ടിയോട് മുരളി പറയുന്ന ഡയലോഗ് തിയേറ്ററിൽ ചിരി പടർത്തിയിരുന്നു….
‘ചാത്തുക്കുട്ടിയേട്ടാ, സ്പീഡ് അധികം വേണ്ടാ, എനിക്ക് വലിയ പ്രാക്ടീവ് കുറവാ’….
അപ്പൊ ചാത്തുക്കുട്ടിയായ ഇന്നസെന്റ് പറയുന്ന ഡയലോഗ് ആണ് രസകരം👇🏾
‘ എന്നെ ആരും നിയന്ത്രിക്കുന്നത് എനിക്ക് ഇഷ്ടമല്ല’
😄😄😄😍😍

ബസ് ഇറക്കാൻ വേണ്ടി മുരളി ചേട്ടന്മാരോട് സഹായം ചോദിച്ച് വരുന്ന രംഗങ്ങളും ആ രംഗങ്ങളിലെ മോഹൻലാലിന്റെ അഭിനയവും ഗംഭീരമാണ്, എന്നാൽ വളരെ ലളിതവും…
ചേട്ടന്മാരും അമ്മാവനും അവഗണിച്ച ശേഷം വീട്ടിൽ നിന്നും മുരളി പുറത്തിങ്ങുമ്പൊൾ, പിന്നാലെ ചേട്ടന്റെ മകൻ ഓടി വന്ന് ഇന്ന് അവന്റെ പിറന്നാൾ ആണെന്ന് പറയുന്നതും, അവന് മുരളി പിറന്നാൾ ആശംസകൾ നേരുന്നതും, അപ്പൊ മുരളിയുടെ കണ്ണ് നിറയുന്നതും ഒക്കെ എത്ര അനായാസമായിട്ടാണ്, എത്ര മനോഹരമായിട്ടാണ് മോഹൻലാൽ അവതരിപ്പിച്ചത്…. വേറെ വല്ല നടന്മാരാരായിരുന്നു ഈ രംഗങ്ങളില്ലെങ്കിൽ നാടകീയതയിലേയ്ക്ക് വഴുതി പോകാൻ സാധ്യത വളരെ കൂടതലായിരുന്നു….

ട്രേഡ് യൂണിയൻ നേതാവ് പ്രഭാകരനുമായിട്ടുള്ള മുരളിയുടെ രംഗങ്ങൾ ശരിക്കും നമ്മുടെ സമൂഹത്തിന്റെ നേർകാഴ്ച്ചയായിരുന്നു…

ബസ് ഇറക്കാൻ തന്റെ വീട് പണയം/വിൽക്കാം
എന്ന് രമ മുരളിയോട് പറയുന്ന രംഗവും സംഭാഷങ്ങളുമാണ് വരവേൽപ്പിലെ ഏറ്റവും മികച്ച രംഗം, ആ രംഗമാണ് വരവേൽപ്പ് എന്ന സിനിമ നല്കുന്ന സന്ദേശവും….
മുരളിയുടെ വാക്കുകൾ👇🏾
‘ഈ ബന്ധങ്ങൾ എന്ന് പറയുന്നത് അച്ഛനമ്മമാർ ജീവിച്ചിരിക്കുന്നത് വരെയുള്ളു, അത് കഴിഞ്ഞാൽ എല്ലാം കഴിഞ്ഞു’
😢😢😢

‘7 കൊല്ലം മുമ്പ് 500 രൂപയും കൊണ്ടാണ് ഞാൻ ബോംബയ്ക്ക് വണ്ടി കയറിയത്… എനിക്കവിടെ ഇപ്പൊഴും നല്ല കുറെ സുഹൃത്തുക്കൾ ഉണ്ട്, ഒരു വിസ സംഘടിപ്പിക്കാൻ വലിയ പ്രയാസം ഉണ്ടാകില്ല’

‘ആരോഗ്യവും അധ്വാനിക്കാൻ തയ്യാറുള്ള മനസും ഉള്ളപ്പൊ ആരെ പേടിക്കാനാ’😍😍💪🏾💪🏾

ശ്രീനിവാസന്റെ സംഭാഷണങ്ങൾ😍😍😍

നമ്മുടെ പല അവാർഡ് ജൂറിക്കും പ്രേക്ഷകർക്കും ഒരു മുൻവിധി ഉണ്ട്, സെന്റിമെന്റൽ രംഗങ്ങളിൽ നാടകീതയ കുത്തിനിറച്ച് അഭിനയിക്കുന്നതാണ് മികച്ച അഭിനയമെന്നും ആ അഭിനേതാക്കളാണ് മികച്ച നടീനടന്മാരെന്നും….
സത്യം പറഞ്ഞാൽ അങ്ങേയറ്റം തെറ്റായ ഒരു ധാരണയാണ്…. സത്യത്തിൽ വരവേൽപ്പിലെ മുരളിയെ പോലുള്ള കഥാപാത്രത്തെ വളരെ ലളിതമായി അവതരിപ്പിക്കുക അഥവാ അഭിനയിക്കുകയല്ല എന്ന് പ്രേക്ഷകർക്ക് തോന്നിപ്പിക്കുക എന്നതാണ് ഏതൊരു നടന്റെയും വെല്ലുവിളി….
ആ വെല്ലുവിളി മോഹൻലാൽ പതിവ് പോലെ വരവേൽപ്പിലും ഏറ്റെടുത്ത് വിജയിപ്പിച്ചു….
ശരിക്കും വരവേൽപ്പിലെ പെർഫോമൻസ് ഒക്കെയാണ് അവാർഡ് സ്റ്റഫ്….

1989 ഏപ്രിൽ 8 ന് കൊടുങ്ങല്ലുർ ശ്രീകാളീശ്വരി തിയേറ്ററിൽ നിന്നാണ് ഞാൻ വരവേല്പ് കാണുന്നത്, അന്ന് ഞാൻ 8 ആം ക്ലാസ് പരീക്ഷ കഴിഞ്ഞ് നില്ക്കുന്നു….
അതിന് ശേഷം എത്ര വട്ടം വരവേൽപ് കണ്ടു എന്ന് എനിക്കറിയില്ല… ഇപ്പഴും മാസത്തിൽ ഒരിക്കലെങ്കിലും ഞാൻ വരവേൽപ്പ് കാണാറുണ്ട്….

സത്യൻ അന്തിക്കാടിന്റെ, പ്രിയദർശന്റെ, സിബി മലയലിന്റെ സിനിമകളിൽ മോഹൻലാലിനെ കാണുക എന്നുള്ളത് കണ്ണിന് കുളിർമയുള്ള കാഴ്ച്ച തന്നെയാണ്…😍😍

വരവേൽപ്പിന് ശേഷം സത്യൻ- ശ്രീനി- ലാൽ ടീം വീണ്ടുമൊരു സിനിമയ്ക്കായി ഒന്നിച്ചിട്ടില്ല എന്നുള്ളത് മലയാള സിനിമ പ്രേക്ഷകർ വലിയ നഷ്ടം തന്നെയാണ്….
അവർ വീണ്ടും ഒന്നിച്ച് വരവേൽപ്പിനെക്കാൾ, TP ബാലഗോപാലനെക്കാൾ, ഗാന്ധിനഗർ നെക്കാൾ, സന്മസുള്ളവരേക്കാൾ, നാടോടിക്കാറ്റിനേക്കാൾ മികച്ച ഒരു സിനിമ നമുക്കായി സമ്മാനിക്കുമെന്ന് പ്രത്യാശിക്കാം…

Credits: Safeer Ahamed