ലാലേട്ടനെ കുറിച്ചുള്ള എല്ലാവരും വായിക്കേണ്ട 1987 ലെ ഒരു റിപ്പോർട്ട്…!!!

ലാലേട്ടനെ കുറിച്ചുള്ള എല്ലാവരും വായിക്കേണ്ട 1987 ലെ ഒരു റിപ്പോർട്ട്…!!!

February 13, 2018 0 By admin

1986 മുതൽ 1995 വരെയുള്ള കാലഘട്ടം മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടം എന്നു വിശേഷിപ്പിക്കാവുന്നതാണ്. ഈ കാലഘട്ടത്തിലാണ് നല്ല തിരക്കഥയും, സം‌വിധാനവും, അഭിനയവും കൂടി ചേർന്ന നല്ല ചലച്ചിത്രങ്ങൾ കൂടുതലായും പിറവിയെടുത്തത്. ഈ കാലഘട്ടത്തിലാണ് മോഹൻലാലിന്റെ അഭിനയ മികവ് പ്രകടമാക്കുന്ന നിരവധി ചലച്ചിത്രങ്ങൾ ധാരാളമായി പുറത്തിറങ്ങിയത്. ഈ കാലഘട്ടത്തിൽ മികച്ച സം‌വിധായകരോടൊപ്പവും, മികച്ച തിരക്കഥാകൃത്തുക്കളോടൊപ്പവും മോഹന്‍ലാല്‍ വര്‍ക്ക്‌ ചെയ്തു. 1986, ആ വര്‍ഷം മോഹന്‍ലാലിനും മലയാള സിനിമയ്ക്കും മറക്കാന്‍ കഴിയില്ല. മോഹന്‍ലാല്‍ എന്ന സൂപ്പര്‍സ്റ്റാര്‍ നായകനെ മലയാള സിനിമക്ക് കിട്ടിയത് ആ വര്ഷം റിലീസായ ‘രാജാവിന്‍റെ മകന്‍’ എന്ന ചിത്രത്തിലൂടെ ആണ്.