വൺ മില്യൺ കാഴ്ചക്കാരുമായി ഇട്ടിമാണി ട്രൈലെർ സോഷ്യൽ മീഡിയയിൽ തരംഗം..!!

വൺ മില്യൺ കാഴ്ചക്കാരുമായി ഇട്ടിമാണി ട്രൈലെർ സോഷ്യൽ മീഡിയയിൽ തരംഗം..!!

August 29, 2019 0 By admin

മലയാളികൾ ഏറെ ഇഷ്ട്ടപെടുന്ന തമാശക്കാരൻ ആയ മോഹൻലാലിനെ അവർക്കു മുന്നിൽ എത്തിക്കുന്ന ചിത്രമായിരിക്കും ഇട്ടിമാണി എന്ന് ട്രൈലെർ കാണിച്ചു തരുന്നു. വളരെ രസകരമായ ഈ ട്രൈലെർ ചിരിയുടെ ഒരു സാമ്പിൾ പൂരം ആണെന്നാണ് സോഷ്യൽ മീഡിയയിലെ സംസാരം. ഇന്നലെ റിലീസായ ട്രെയിലർ ഇതിനോടകം തന്നെ പത്തു ലക്ഷം കാഴ്ചക്കാരെ നേടി കഴിഞ്ഞു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് പുതുമുഖ സംവിധായകരായ ജിബി ജോജു എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ 6 നു തിയറ്ററുകളിൽ എത്തും.